കൊച്ചി: അടുത്തകാലത്ത് രാജ്യത്തെ ഗതാഗത സംവിധാനത്തിൽ വന്ന വിപ്ലവകരമായ മാറ്റമാണ് വന്ദേ ഭാരത്. 25 സെമി ഹൈസ്പീഡ് ട്രെയിനുകളാണ് രാജ്യത്ത് നിലവിൽ സർവീസ് നടത്തുന്നത്. കേരളത്തിൽ തിരുവനന്തപുരം – കാസർകോട് റൂട്ടിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് രാജ്യത്ത് തന്നെ ഏറ്റവും തിരക്കേറിയ ട്രെയിനാണെന്ന റിപ്പോർട്ട് കഴിഞ്ഞമാസങ്ങളിൽ പുറത്ത് വന്നിരുന്നു. വന്ദേ ഭാരതുകളുടെ ഒക്യുപൻസി റേറ്റിലാണ് കേരളത്തിലെ വന്ദേ ഭാരത് മുന്നിൽ നിൽക്കുന്നത്. ഇക്കാരണംകൊണ്ട് തന്നെ കൂടുതൽ വന്ദേ ഭാരതുകൾ പുറത്തിറങ്ങുമ്പോൾ കേരളത്തിന് പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നാല് റൂട്ടുകളിൽ വന്ദേ ഭാരത് എത്തിയാൽ ഇതിനേക്കാൾ മികച്ച പ്രതികരണമാകും ലഭിക്കുക. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം.