ചെന്നെെ> സിനിമ നിർമാണമേഖലയിൽ ചുവടുവച്ച് നൻബൻ ഗ്രൂപ്പ് ഓഫ് കമ്പനീസ്. ചെന്നൈ ട്രേഡ് സെന്ററിൽവച്ച് നൻബൻ എന്റർടൈൻമെന്റ്, നൻബൻ ആർട്സ് കൾച്ചറൽ സ്റ്റഡി ആൻഡ് ട്രഷറി സെന്റർ എന്നിവയുടെ ഉദ്ഘാടനം നടനും നടികർസംഘം പ്രസിഡന്റുമായ നാസർ നിർവഹിച്ചു.
ആർട്ടിസ്റ്റ് ഡ്രാറ്റ്സ്കി മരുദു, പ്രൊഫ.മു രാമസാമി, കവി അറിവുമതി, പുരസൈ കണ്ണപ്പ സംബന്ധം, പെരിയമേളം കലൈഞ്ജർ മൂന്നുസാമി എന്നിവർക്കാണ് നൻബൻ അവാർഡുകൾ സമ്മാനിച്ചത്. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റ് തേനാണ്ടൽ മുരളി രാമസാമി, നാസർ, ഛായാഗ്രാഹകൻ പി സി ശ്രീറാം എന്നിവർ ചേർന്നാണ് അവാർഡുകൾ വിതരണം ചെയ്തത്.ഛായാഗ്രാഹകൻ പി സി ശ്രീറാം കലാസംവിധായകൻ ഡി മുത്തുരാജ്, സംവിധായകൻ ചേരൻ, സംവിധായകൻ ഭാഗ്യരാജ്, ഛായാഗ്രാഹകൻ പി സി ശ്രീറാം, സംവിധായകൻ വെട്രിമാരൻ എന്നിവർക്ക് ക്രാഫ്റ്റ് മാസ്റ്റേഴ്സ് അവാർഡുകളും സമ്മാനിച്ചു.
നൻബൻ ടാലന്റ് ഗേറ്റ്വേ അവാർഡുകൾ നവാഗത സംവിധായകരായ ഗണേഷ് കെ ബാബു, വിഘ്നേഷ് രാജ, വിനായക് ചന്ദ്രശേഖരൻ, മുത്തുകുമാർ, അരുവി മദൻ എന്നിവർക്ക് സമ്മാനിച്ചു.നൻപൻ ഗ്രൂപ്പ് ഹെഡ് നരേൻ രാമസ്വാമി, നൻബൻ ഗ്രൂപ്പ് സ്ഥാപകൻ ഗോപാല കൃഷ്ണൻ, സഹസ്ഥാപകൻ മണിവന്നൻ, ബ്രാൻഡ് അംബാസഡർ ആരി അർജുൻ എന്നിവർ സംസാരിച്ചു.ശിവമണി, രാജേഷ് വൈദ്യ, ലിഡിയൻ എന്നിവരുടെ ഫ്യുഷൻ, നടി തമന്നയുടെ ഡാൻസ് ഉൾപ്പെടെയുള്ള കലാപരിപാടികളും അരങ്ങേറി.