ന്യൂഡൽഹി> അയോഗ്യത നീക്കി ലോകസഭാംഗത്വം പുനഃസ്ഥാപിക്കപ്പെട്ട ശേഷം സഭയിലെത്തിയ രാഹുൽ ഗാന്ധിക്ക് വരവേൽപ് നൽകി കോൺഗ്രസ്. 134 ദിവസത്തിന്ശേഷമാണ് രാഹുൽഗാന്ധി തിരിച്ചെത്തുന്നത് .പാർലമെൻറ് വളപ്പിലെ ഗാന്ധിപ്രതിമയിൽ പൂവ് സമർപ്പിച്ചാണ് പാർലമെൻറിലേക്ക് തിരിച്ചുവന്നത്. രാഹുലിന്റെ മടങ്ങിവരവ് പടക്കം പൊട്ടിച്ച് കോൺഗ്രസ് പ്രവർത്തകർ ആഘോഷിച്ചു.
അതേസമയം പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോകസഭ രണ്ടുമണിവരെ നിർത്തിവെച്ചു. മണിപ്പുർ വിഷയത്തിലുള്ള അവിശ്വാസ പ്രമേയ ചർച്ചയിൽ രാഹുൽഗാന്ധി പങ്കെടുക്കും. കലാപബാധിത പ്രദേശങ്ങളിൽ സന്ദർശിച്ചപ്പോൾ ബോധ്യമായ വിവരങ്ങൾ സഭയിൽ ഉന്നയിക്കും.
രാഹുൽ ഗാന്ധിക്കെതിരെയുള്ള ഗുജറാത്ത് ഹെെക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് വയനാട്ടിൽ നിന്നുള്ള എംപിയായ രാഹുൽഗാന്ധിയുടെ അയോഗ്യത നീക്കിയത്.