തിരുവല്ല> കായംകുളം സ്വദേശിനി സ്നേഹയെ കൊലപ്പെടുത്തി സ്നേഹയുടെ ഭർത്താവിനെ സ്വന്തമാക്കുകയായിരുന്നു കായംകുളം സ്വദേശിനിയായ പ്രതി അനുഷയുടെ (30) ലക്ഷ്യമെന്ന് പൊലീസ്. ആദ്യവിവാഹം വേർപെടുത്തിയശേഷം വീണ്ടും വിവാഹം ചെയ്ത അനുഷയുടെ ഇപ്പോഴത്തെ ഭർത്താവ് വിദേശത്താണ്. അതേസമയം, അരുണുമായുള്ള ബന്ധം അനുഷ തുടരുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
നിരന്തരം ഫോണിലും നേരിട്ടും ഇരുവരും ബന്ധം തുടർന്നു. ഇവരുടെ ഫോണിലെ വാട്സാപ്പ് സംഭാഷണങ്ങളും സന്ദേശങ്ങളും പൊലീസ് പരിശോധിച്ചു. കോളേജ് പഠനകാലം മുതൽ അടുപ്പത്തിലാണ് ഇരുവരും. ആദ്യ വിവാഹം വേർപെടുത്തിയപ്പോൾ തന്നെ അരുണിനൊപ്പം ജീവിക്കാൻ ആഗ്രഹിച്ച യുവതി, തന്റെ സ്നേഹം അയാളെ അറിയിക്കാനുള്ള മാർഗമായാണ് ഭാര്യയെ അപായപ്പെടുത്താൻ ശ്രമിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് യുവതിയെ കൊലപ്പെടുത്താൻ ശ്രമം നടന്നത്. തിരുവല്ല ഡിവൈഎസ്പി എസ് അഷാദിന്റെ നേതൃത്വത്തിലാണ്.
വായു കടത്തിയാൽ മരണം വരെ സംഭവിക്കാം
വായു രക്തധമനിയിൽ എത്തിച്ച് കൊലപ്പെടുത്താനാണ് ശ്രമിച്ചത്. രക്തധമനികളുടെ അമിത വികാസത്തിലൂടെ ഉണ്ടാകുന്ന സ്ഥിതിവിശേഷമാണ് എയർ എമ്പോളിസം. രക്തചംക്രമണവ്യവസ്ഥയിൽ വായു കടന്നാൽ മരണം വരെ സംഭവിക്കാമെന്ന അറിവായിരിക്കാം അനുഷയെക്കൊണ്ട് ഇത്തരം മാർഗം അവലംബിക്കാൻ പ്രേരിപ്പിച്ചതെന്നും പൊലിസ് പറഞ്ഞു. ശ്വാസകോശം അമിതമായി വികസിക്കാനും, ഹൃദയാഘാതം സംഭവിക്കാനും ഇതു വഴി സാധ്യതയുണ്ട്.