ആലുവ
കൊല്ലപ്പെട്ട ബിഹാറി ബാലികയുടെ കുടുംബത്തെ, ചൂർണിക്കര പഞ്ചായത്ത് അശോകപുരത്ത് നിർമിക്കുന്ന ചൂർണിഭവനത്തിൽ ഫ്ലാറ്റ് നൽകി പുനരധിവസിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ചൂർണിക്കര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ചൂർണിക്കര പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നൽകി.
ചൂർണിക്കര പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളും ഇതേ ആവശ്യം ഉന്നയിച്ചു. പുളിഞ്ചോട് മെട്രോ സ്റ്റേഷനു പുറകിലാണ് പെൺകുട്ടി കുടുംബസമേതം താമസിച്ചിരുന്നത്. 5500 രൂപ മാസവാടകയുള്ള രണ്ടു മുറികൾമാത്രമുള്ള വീടാണത്. കുടുംബത്തിന്റെ സുരക്ഷകൂടി കണക്കിലെടുത്താണ് പുനരധിവസിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടത്. മേഖലാ പ്രസിഡന്റ് സമീർ പാറക്കാട്ട്, സെക്രട്ടറി എ എസ് ടിജിത്കൊല്ലപ്പെട്ട ബിഹാറി ബാലികയുടെ കുടുംബത്തെ, ചൂർണിക്കര പഞ്ചായത്ത് അശോകപുരത്ത് നിർമിക്കുന്ന ചൂർണിഭവനത്തിൽ ഫ്ലാറ്റ് നൽകി പുനരധിവസിപ്പിക്കണമെന്ന് ഡിവൈഎഫ്ഐ ചൂർണിക്കര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ഇക്കാര്യം ആവശ്യപ്പെട്ട് ചൂർണിക്കര പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനവും നൽകി.
എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്.