മോസ്കോ
റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്സെയ് നവാൽനിക്ക് 19 വർഷംകൂടി തടവ്. ഭീകര സംഘടന സ്ഥാപിച്ച് നടത്തിയതായ കേസിലാണ് ശിക്ഷ. കുറ്റം അദ്ദേഹം നിഷേധിച്ചിട്ടുണ്ട്.
തട്ടിപ്പ്, കോടതിയലക്ഷ്യ കേസുകളിൽ ഒമ്പതുവർഷം ശിക്ഷ ലഭിച്ച നവാൽനി നേരത്തേതന്നെ ജയിലിലാണ്. പീനൽ കോളനിയിലെ താൽക്കാലിക കോടതിയിലായിരുന്നു വിധിപ്രസ്താവം.