തിരുവനന്തപുരം > തിരുവനന്തപുരം കിള്ളിപ്പാലത്ത് ആക്രിക്കടയിൽ ലോഡ് കയറ്റുന്നതിനിടെ തീപിടിത്തം. ബണ്ട് റോഡിലെ ലക്ഷ്മി ഏജൻസി എന്ന ഗോഡൗണിലാണ് തീപിടിച്ചത്. വെള്ളി വൈകിട്ട് 6.30ഓടെയാണ് സംഭവം.
പേപ്പറും കാർബോർഡുകളും മാത്രമാണ് അകത്തുണ്ടായിരുന്നത്. ലോഡ് വണ്ടിയിൽ കയറ്റുന്നതിനിടെ ഒരു ഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. ഈ സമയം ഏഴ് ജീവനക്കാർ അകത്തുണ്ടായിരുന്നു. എന്നാൽ ആളപായമില്ല. തമിഴ്നാട് സ്വദേശി ലതീഷിന്റേതാണ് ആക്രിക്കട. രാജാജിനഗർ, ചാക്ക അഗ്നിശമന കേന്ദ്രങ്ങളിൽ നിന്ന് ഏഴോളം യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.
തീ പൂർണമായും അണയാതെ പുകഞ്ഞുനിന്നതുനാൽ രാത്രി വൈകിയും അഗ്നിശമന സേന സംഭവസ്ഥലത്ത് തുടർന്നിരുന്നു. ഷോർട്ട് സർക്യൂട്ട് ആകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.