ന്യൂഡൽഹി > ജ്ഞാൻവാപി പള്ളിയില്‍ പുരാവസ്തു സര്‍വേ നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. പള്ളിക്ക് താഴെ ക്ഷേത്രാവശേഷിപ്പുകളുണ്ടോ എന്ന് പരിശോധിക്കാന്‍ പുരാവസ്തു സര്‍വേ നടത്തട്ടെയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിധിച്ചു. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ അഞ്ചുമന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. സർവേക്കിടെ ഖനനമോ സ്ഥലത്തിന് നാശമോ ഉണ്ടാകില്ലെന്ന എഎസ്ഐയുടെ വാദങ്ങളും സുപ്രീം കോടതി ശ്രദ്ധയിൽപ്പെടുത്തി.