പത്തനംതിട്ട > പന്തളത്ത് ഡോക്ടർ ദമ്പതികൾ ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായി മരുന്ന് കഴിച്ച് അബോധവസ്ഥയിൽ കണ്ടെത്തിയ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് സംഭവം. അയൽവാസികളാണ് ദമ്പതികളെ അബോധവാസ്ഥയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് പന്തളം പൊലീസ് സ്ഥലത്തെത്തി വീടിന്റെ വാതിൽ തകർത്താണ് അകത്തുകയറിയത്.
കിടപ്പുമുറിയിൽ അബോധാവസ്ഥയിൽ കിടന്നിരുന്ന ദമ്പതികളെ പൊലീസ് ആശുപത്രിയിൽ എത്തിച്ചു. പന്തളത്ത് സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ഡോക്ടർമാർ അപകടനില തരണം ചെയ്തിട്ടില്ല. കിടപ്പുമുറിയിൽ നിന്ന് ഇവർ എഴുതിവച്ചതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തു. മരണത്തിന് മറ്റാർക്കും ഉത്തരവാദിത്വമില്ലെന്നാണ് കുറിപ്പിൽ എഴുതിയിട്ടുള്ളത്.