മലപ്പുറം
സമസ്തയുമായി നേരത്തെയും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. അതു പരിഹരിക്കാനാണ് കഴിഞ്ഞദിവസം സമസ്ത നേതാക്കളുമായി ചർച്ച നടത്തിയത്. പരസ്യ ചർച്ച വേണ്ട എന്നു തീരുമാനിച്ചിട്ടും മുസ്ലിംലീഗ് നേതാവ് അബ്ദുറഹ്മാൻ കല്ലായി പരസ്യമായി പ്രതികരിച്ചത് ശരിയായില്ല–- മലപ്പുറത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
മതപരമായ വിഷയങ്ങൾ എങ്ങനെ കൈകാര്യംചെയ്യണമെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാറുണ്ട്. സമൂഹ മാധ്യമങ്ങളിൽ അനാവശ്യമായ ചർച്ച നടക്കുന്നതിനാലാണ് കഴിഞ്ഞദിവസം പാണക്കാട് തങ്ങൾ ഇടപെട്ട് ചർച്ച നടത്തിയത്. സുന്നി ഐക്യമുണ്ടാകുന്നുണ്ടെങ്കിൽ നല്ലതാണ്. സർക്കാരിന്റെ മദ്യനയം മാറ്റണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.