ന്യൂഡൽഹി> ആഴക്കടൽ മീൻപിടിത്തവുമായി ബന്ധപ്പെട്ട ദേശീയ രാജ്യാന്തര കരാറുകൾ പാലിച്ചുമാത്രമേ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ കഴിയൂ എന്ന് ലോക്സഭയിൽ എ എം ആരിഫിന് മന്ത്രി പുരുഷോത്തം രൂപാല മറുപടി നൽകി.
രാജ്യാന്തര ഉടമ്പടികളിലെ വ്യവസ്ഥകൾ പാലിക്കുന്നതിന്, ആഴക്കടൽ മീൻപിടിത്തവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ മത്സ്യത്തൊഴിലാളികളെ അറിയിക്കും. ഇന്ത്യൻ മത്സ്യ യാനങ്ങളുടെ ആഴക്കടൽ മീൻപിടിത്തം നിയന്ത്രിക്കുന്നതിനുള്ള കരട് നിർദേശങ്ങൾ മന്ത്രാലയത്തിന്റെ വിദഗ്ധ കമ്മിറ്റിയാണ് രൂപീകരിച്ചതെന്നും മന്ത്രി പറഞ്ഞു.