കൊച്ചി- > പ്രവാസി കലാകുടുംബത്തില്‍ നിന്നുള്ള പിതാവും പുത്രിമാരും ചേര്‍ന്ന് കൊച്ചിയില്‍ ‘ആര്‍ട് ടു ഹാര്‍ട്’ എന്ന പേരില്‍ ചിത്രപ്രദര്‍ശനം നടത്തുന്നു. പ്രവാസിയായ വര്‍ഗ്ഗീസ് നൈജുവും മക്കളായ കേസിയ മോണിക്ക, സെമിറ നൈജു എന്നിവരുടെ ചിത്രങ്ങളാണ് ഫോര്‍ട്ട് കൊച്ചി ഡേവിഡ് ഹാളില്‍ ആഗസ്റ്റ് 3 മുതല്‍ 6 വരെ പ്രദര്‍ശിപ്പിക്കുന്നത്. രാവിലെ 10 മണിമുതല്‍ 8 മണിവരെയാണ് പ്രദര്‍ശനം.
കൊച്ചി ബിനാലെ സ്ഥാപകനായ ബോണി തോമസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. കൊച്ചി എംല്‍എ കെ ജെ മാക്‌സി, കൊച്ചി ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ, ജിയോജിത് മാനേജിങ് ഡയറക്ടര്‍ സി ജെ ജോര്‍ജ്, ജിയോജിത് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ ബാലകൃഷ്ണന്‍, പ്രമുഖ സിനിമാതാരം സാജന്‍ പള്ളുരുത്തി എന്നിവര്‍ പങ്കെടുക്കും.
ദുബൈയിലെ പ്രമുഖ നിക്ഷേപ സേവന സ്ഥാപനമായ ബര്‍ജീല്‍ ജിയോജിത്തില്‍ ജോലി ചെയ്യുന്ന നൈജു ചെറുപ്പം തൊട്ടേ ചിത്രകലാ രംഗത്ത് സജീവമാണ്. ജോലിതിരക്കിനിടയിലും തനിക്ക് ജന്മസിദ്ധിയായ് ലഭിച്ച ചിത്രരചനാ പാടവത്തിന് പുതിയ ആവിഷ്‌കാര തലങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന നൈജു തന്റെ ചിന്തകളെയും വികാരങ്ങളെയും കാഴ്ചകളെയും നിരന്തരം കാന്‍വാസിലേക്ക് പകര്‍ത്താറുണ്ട്. അച്ഛന്‍ വരയ്ക്കുന്നത് കണ്ടു പഠിച്ചാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കേസിയയും അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സെമിറയും വരയ്ക്കാന്‍ തുടങ്ങിയത്. രണ്ടുപേരും ചിത്രകലയില്‍ തങ്ങളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധചെലുത്തുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..