കൊച്ചി> ഗോള്ഡന് സ്ട്രോം എന്റെര്ടൈന്മെന്റ്സ് സിനിമയില് എല്ലാമേഖലകളിലും സജീവമാകാന് ആഗ്രഹിക്കുന്നവരെ ഒന്നിപ്പിച്ച് നിര്ത്തി ലൈഫ് ടൈം മെമ്പര്ഷിപ്പിലൂടെ ഒരു കൂട്ടായ്മ രൂപീകരിച്ച് പ്രോഫിറ്റ് ഷെയറിംഗ് എന്ന വ്യത്യസ്തമായ ഒരു ആശയം വഴി അവരുടെ സിനിമാ സ്വപ്നങ്ങള്ക്ക് നിറപകിട്ടേകാന് തുടക്കം കുറിച്ച ഈ സംരംഭത്തിന്റെ ഉത്ഘാടനവും ലോഗോ പ്രകാശനവും മെമ്പര്ഷിപ്പ് കാര്ഡിന്റെ വിതരണോത്ഘാടനവും ജൂലൈ മുപ്പത് ഞായറാഴ്ച രാവിലെ പതിനൊന്ന് മണിക്ക് എറണാകുളം ചിറ്റൂര് റോഡില് വൈ.എം.സി.എ. ജംഗ്ഷനിലുള്ള പേള് പാലസ് എന്ന ഹോട്ടലില് വെച്ചു നിര്മ്മാതാവ് ബാദുഷയും സംവിധായകന് ആലപ്പി അഷറഫും ചേര്ന്ന് നിര്വഹിച്ചു.
മിമിക്രിയില് നിന്നും സിനിമയിലെത്തി സംവിധായകന്, തിരക്കഥാകൃത്ത്, അഭിനേതാവ്, പ്രൊഡ്യൂസര്, ഡിസ്ട്രിബ്യൂട്ടര് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികള് ഇന്നും ഹൃദയത്തില് സൂക്ഷിക്കുന്ന ഒരുപിടി നല്ല സിനിമകളുടെ അമരക്കാരനായ ആലപ്പി അഷ്റഫ് ആദ്യ തിരി കൊളുത്തുകയും ബാദുഷ തിരി തെളിക്കുകയും, അതേ തുടര്ന്ന് പ്രൊഡ്യൂസറും ജേസി ഫൗണ്ടേഷന്റെ ചെയര്മാനുമായ ജെ.ജെ. കുറ്റിക്കാട്, ഈ സംരംഭത്തിന്റെ ന്റെ ഭാരവാഹികള് ആയ കൃഷ്ണ വര്മ രാജ, സുനില് കെ. എസ്, സിയാ വഹാബ്, ജിന്സ് പള്ളിപ്പറമ്പില് എന്നിവര് ചേര്ന്ന് ആ കര്മ്മം പൂര്ത്തീകരിക്കുകയും ചെയ്തു
ഗോള്ഡന് സ്ട്രോ മി ന്റെ ലോഗോ പ്രകാശനം നിറഞ്ഞ സദസ്സില് വെച്ച് ബാദുഷയും ആലപ്പി അഷറഫും കൂടി നിര്വഹിക്കുകയും ലോഗോ ഡിസൈന് ചെയ്ത ശ്രീ. അബ്ദുള് റെഫീഖിനെ ബാദുക്ക ഷീല്ഡ് നല്കിയും ആലപ്പി അഷ്റഫ് പൊന്നാടയണിയിക്കുകയും ചെയ്ത് ആദരിച്ചു.ഗോള്ഡന് സ്ട്രോം എന്റെര്ടൈന് മെന്റിന്റെ ലൈഫ് ടൈം മെമ്പര്ഷിപ്പ് കാര്ഡിന്റെ വിതരണോത്ഘാടനം ലൈഫ് ടൈം മെമ്പര്ഷിപ്പ് ആദ്യം കരസ്ഥമാക്കിയ ശ്രീ. ജിജോ ജോണിന് വേണ്ടി സുഹൃത്ത് ശ്രീ. അനൂപിന് മെമ്പര്ഷിപ്പ് കാര്ഡും ഷീല്ഡും നല്കി ബാദുഷ നിര്വഹിക്കുകയും ചെയ്തു.
വ്യത്യസ്തമായ ഒരു കാഴ്ചപ്പാടിലൂടെ സിനിമയെ ജനകീയമാക്കി മാറ്റുവാനുള്ള ഗോള്ഡന് സ്ട്രോം എന്റെര്ടൈന്മെന്റിന്റെ ലക്ഷ്യം സിനിമയില് ഒന്നുമാകാതെ തഴയപ്പെട്ടുപോകുന്ന ആളുകളെ കൈപിടിച്ച് അവരെ ചേര്ത്ത് നിര്ത്തി സിനിമചെയ്യുവാനും അതില്നിന്നും ലഭിക്കുന്ന വരുമാനം എല്ലാവരിലേക്കും പകര്ന്നു നല്കുവാനും കൂടി ആണ്.
സിനിമയെ സ്നേഹിക്കുന്ന ഏതൊരാള്ക്കും ഈ കൂട്ടായ്മയില് പങ്കാളിയാകുവാനും സിനിമ എന്ന തങ്ങളുടെ സ്വപ്നം യാഥാര്ഥ്യമാക്കി മാറ്റുവാനും സാധിക്കും.