തിരുവനന്തപുരം> യൂക്കോ ബാങ്ക് എംപ്ലോയീസ് അസോസിയേഷന് കേരള സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 6 ഞായറാഴ്ച തിരുവനന്തപുരം ബെഫി സെന്ററില്‍ കെ ജി. ജെയിംസ് ഹാളില്‍ വച്ച് നടക്കും. അസോസിയേഷന്റെ ദേശീയ സമ്മേളനത്തിന് മുന്നോടിയായി നടത്തുന്ന സമ്മേളനം വിജയിപ്പിക്കുവാനുള്ള സ്വാഗതസംഘ രൂപീകരണ യോഗം ബെഫി സെന്ററില്‍ കെ ഹരികുമാര്‍ (ബെഫി സംസ്ഥാന വൈസ് പ്രസിഡന്റ് ) ഉദ്ഘാടനം ചെയ്തു. ബെഫി ജില്ലാ പ്രസിഡന്റ് എസ്. സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. ബെഫി ജില്ലാ സെക്രട്ടറി എന്‍. നിഷാന്ത്, അസോസിയേഷന് പ്രസിഡന്റ് കെ. ജി. മുരളി തുടങ്ങിയവര്‍ സംസാരിച്ചു.
കെ. ഹരികുമാര്‍ ചെയര്‍മാനായും എന്‍. നിഷാന്ത് വൈസ് ചെയര്‍മാനായും മനു പ്രസാദ് ജനറല്‍ കണ്‍വീനറായും അനുലക്ഷ്മി ജോയിന്റ് കണ്‍വീനറായുമുള്ള സ്വാഗത സംഘത്തിന് യോഗം രൂപം നല്കി