തിരുവനന്തപുരം> വക്കം പുരുഷോത്തമന്റെ നിര്യാണത്തില്‍ നിയമസഭാ സ്പീക്കര്‍ എ എന്‍ ഷംസീര്‍ അനുശോചിച്ചു.നിയമസഭാ സ്പീക്കര്‍മാര്‍ക്ക് എന്നും വഴികാട്ടിയായിരുന്നു അദ്ദേഹമെന്നും നിയമസഭാ സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട സമയത്ത് തിരുവനന്തപുരം കുമാരപുരത്തുള്ള വസതിയില്‍ എത്തി അദ്ദേഹത്തെ കാണുകയും കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുകയും ചെയ്തിരുന്നുവെന്നും ഷംസീര്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തിയായിരുന്ന അദ്ദേഹത്തില്‍ നിന്നും ഒട്ടേറെ കാര്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചു. നിയമസഭാ സ്പീക്കര്‍ ആയിരുന്നപ്പോഴും ഗവര്‍ണറായിരുന്നപ്പോഴും മന്ത്രിയായിരുന്നപ്പോഴുമുള്ള തന്റെ ജീവിതാനുഭവങ്ങള്‍ ഏറെനേരം അദ്ദേഹം പങ്കുവെച്ചു.
2 തവണ ലോക് സഭയിലേക്കും 5 തവണ സംസ്ഥാന നിയസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ട വക്കം പുരുഷോത്തമന് മൂന്നു തവണ സംസ്ഥാനമന്ത്രിയും രണ്ടുതവണ നിയമസഭാ സ്പീക്കറും ആയിരുന്നു. മിസോറാം ഗവര്‍ണറും ആയി.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സ്പീക്കര്‍ പറഞ്ഞു.