തൃശൂർ> തൃപ്രയാറിൽ 5000 രൂപ കെെക്കൂലി വാങ്ങുന്നതിനിടെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറും എജൻറും വിജിലൻസ് പിടിയിലായി. തൃപ്രയാർ സബ് ആർടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സി എസ് ജോർജ്, യു ടേൺ ഡ്രൈവിങ് സ്കൂൾ ജീവനക്കാരൻ അഷറഫ് എന്നിവരാണ് പിടിയിലായത്.
വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനായി അപേക്ഷിച്ച വ്യക്തിയോട് അനുമതി നൽകാൻ 5000 രൂപ അഷറഫിനെ ഏൽപ്പിക്കുവാനാണ് ജോർജ് ആവശ്യപ്പെട്ടത്. ഇത് കെെക്കൂലിയാണെന്ന് മനസിലാക്കിയ പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുയായിരുന്നു. വിജിലൻസ് നൽകിയ പണം അഷറഫിന് കെെമാറുന്നതിനിടെ വിജിലൻസ് പിടികൂടുകയായിരുന്നു. തൃപ്രയാർ കിഴുപ്പുള്ളികര ടെസ്റ്റ് ഗ്രൗണ്ടിൽ വെച്ച് വിജലൻസ് ഡിവെെഎസ്പി ജിം പോളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടിച്ചത്.