കോന്നി > തുടര് പഠനത്തിന് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെ തുടര്ന്ന് നഴ്സിങ് വിദ്യാര്ഥിനി ആത്മഹത്യ ചെയ്തു. കോന്നി എലിയറയ്ക്കല് അനന്തു ഭവനില് ഹരിയുടേയും രാജലക്ഷ്മിയുടെയും മകള് അതുല്യ (20) ആണ് ആത്മഹത്യ ചെയ്തത്.
അതുല്യ 2022ല് ബംഗളുരു ദേവാമൃത ട്രസ്റ്റിന്റെ ഇടപാടില് നഴ്സിങ്ങിന് കര്ണാടക കോളേജില് പ്രവേശനം നേടിയിരുന്നു. ഇതിനിടെ ട്രസ്റ്റിന്റെ അധികാരികളെ വായ്പാ തട്ടിപ്പിന് കര്ണ്ണാടക പൊലീസ് അറസ്റ്റ് ചെയ്ത് റിമാന്ഡ് ചെയ്തു. ഈ കാരണത്താല് അതുല്യ ഉള്പ്പെടെ നിരവധി കുട്ടികള്ക്ക് ഫീസ് അടക്കാന് പറ്റാതെ പഠനം മുടങ്ങുകയും അതുല്യ പിന്നീട് നേരിട്ട് കോളേജില് പതിനായിരം രൂപ അടച്ച് അഡ്മിഷന് നേടുകയും ചെയ്തു. തിരികെ എത്തി വിദ്യാഭ്യാസ വായ്പകള്ക്കായി കോന്നിയിലെ നിരവധി ബാങ്കുകളെ സമീപിച്ചെങ്കിലും ബാങ്ക് അധികാരികള് വായ്പ നല്കാന് തയ്യാറായില്ല.
സിബില് സ്കോറിന്റെ പ്രശ്നം കൊണ്ടാണ് ലോണ് ലഭിക്കാത്തതെന്ന് അച്ഛന് ഹരി പറഞ്ഞു. ഈ മനോവിഷമത്തില് ആണ് അതുല്യ ആത്മഹത്യ ചെയ്തത്. ശനി പകല് രണ്ടോടെയാണ് കിടപ്പുമുറിയില് തൂങ്ങിയ നിലയില് കണ്ടത്തുകയായിരുന്നു. തുടര്ന്ന് സഹോദരങ്ങള് എത്തി ഷാള് അറുത്തിട്ട് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രാത്രി ഒന്പതരയോടെ മരിച്ചു. കോട്ടയം മെഡിക്കല് കോളേജില് പോസ്റ്റ് മോര്ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പില് സംസാരിച്ചു. സഹോദരങ്ങള് അനന്തു, ശ്രീലക്ഷ്മി