Tuesday, March 10, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home CINEMA

സൗമ്യ ഭാഗ്യംപിള്ള സിനിമയിലേക്ക്

by News Desk
July 30, 2023
in CINEMA
0
സൗമ്യ-ഭാഗ്യംപിള്ള-സിനിമയിലേക്ക്
0
SHARES
41
VIEWS
Share on FacebookShare on TwitterShare on Whatsapp

നൃത്തത്തെ സ്നേഹിച്ച് കോമഡി സ്കിറ്റുകളിലൂടെ സിനിമയിൽ ചുവടുവച്ച് സൗമ്യ ഭാഗ്യംപിള്ള. സൗമ്യ അഭിനയിച്ച രണ്ടാമത്തെ ചിത്രം ‘പാപ്പച്ചൻ ഒളിവിലാണ്’ തിയറ്ററിൽ എത്തി.

ബാല്യം
ആലപ്പുഴ കൊമ്മാടി സ്വദേശിയായ സൗമ്യയുടെ അച്ഛൻ ഭാഗ്യം പിള്ള അറിയപ്പെടുന്ന നാടക നടനായിരുന്നു. പ്രശസ്ത നാടക പ്രവർത്തകനായ പി എം ആന്റണിയുടെ സൂര്യകാന്തി തിയറ്റേഴ്സിലെ പ്രധാന നടനായിരുന്നു അദ്ദേഹം. നാട്ടുകാരുടെ നാനിച്ചേട്ടനായിരുന്നു ഭാഗ്യം പിള്ള. സ്പാർട്ടക്കസ് എന്ന നാടകത്തിലെ പ്രധാന കഥാപാത്രം സ്പാർട്ടക്കസായുള്ള നാനിയുടെ വിസ്മയ പ്രകടനം ഇന്നും പലരുടെയും മനസ്സിൽ മായാതെ നിൽക്കുന്നു.

നാനിച്ചേട്ടന്റെ നാല് പെൺമക്കളിൽ മൂന്നാമത്തെ കുട്ടിയാണ് സൗമ്യ. രശ്മി, രമ്യ, സരിത എന്നിവരാണ് സഹോദരിമാർ. അച്ഛനെക്കാൾ അമ്മ അമ്മിണിക്കായിരുന്നു മകളെ നൃത്തം പഠിപ്പിക്കാൻ താൽപ്പര്യം. മൂന്നു വയസ്സിൽ മകളുടെ കാലിൽ ചിലങ്കകെട്ടി നൽകി. നാലു വയസ്സിൽ അരങ്ങേറ്റവും നടത്തി. ചെറിയ ക്ലാസിൽ തന്നെ നാടോടി നൃത്തത്തിൽ പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ വാരിക്കൂട്ടി. ആദ്യ ഗുരുവായിരുന്ന മേഴ്സി ടീച്ചറിൽനിന്ന് പിന്നീട് ഗുരുക്കന്മാർ മാറിമാറി വന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മറ്റ് കുട്ടികൾക്ക് പറഞ്ഞുകൊടുത്ത് നൃത്താധ്യാപികയുടെ റോളും സൗമ്യ കൈകാര്യം ചെയ്യാൻ തുടങ്ങി. ഏഴാം ക്ലാസ് വിജയിച്ചപ്പോൾ കലാമണ്ഡലത്തിൽ അഡ്മിഷൻ ലഭിച്ചു. എന്നാൽ അച്ഛനെ പിരിഞ്ഞു നിൽക്കാൻ സാധിക്കാത്തതിനാൽ ഏതാനം ദിവസത്തിനുള്ളിൽ അവിടം വിട്ടു. തിരിച്ചെത്തി ഹൈസ്കൂൾ പഠനം തുടരുന്നതിനിടയിൽ ഡാൻസ് പഠിക്കുന്ന സുഹൃത്തിന്റെ വീട്ടിൽ പോയത് വഴിത്തിരിവായി. സുഹൃത്തിനെ പഠിപ്പിച്ച നൃത്താധ്യാപകൻ സൗമ്യയിലെ പ്രതിഭയെ തിരിച്ചറിഞ്ഞു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയും നാടോടി നൃത്തത്തിനൊപ്പം പഠിക്കാൻ ആരംഭിച്ചു. സ്കൂൾതലത്തിലും അല്ലാതെയും നടന്ന മത്സരങ്ങളിൽ സമ്മാനങ്ങൾ വാരിക്കൂട്ടി. ക്ലബ്ബുകളും സ്റ്റേജുകളും സജീവമായിരുന്ന ആ കാലഘട്ടത്തിൽ എന്നും കൈനിറയെ പ്രോഗ്രാമുകൾ ലഭിച്ചു. ചെറുതാണെങ്കിലും സാമ്പത്തിക വരുമാനം കുടുംബത്തിന് പിന്തുണയായി. ഒരു ദിവസം അഞ്ചു സ്ഥലത്ത് നൃത്തം അവതരിപ്പിച്ച കാലം വരെയുണ്ടായിരുന്നു. അന്ന്, വീട് വർഷാവർഷം ഓല മേയുമ്പോൾ ട്രോഫികളും സമ്മാനങ്ങളും ചാക്കിൽ ചുമന്ന് മാറ്റുന്നതും ഓർമകളിലെ ചേർത്തുവയ്ക്കലാണ്.

കൊച്ചിൻ ഗിന്നസിൽ
പ്ലസ് ടു കഴിഞ്ഞ് ആർഎൽവിയിൽ ബിഎയും എംഎയും ചെയ്തു. ബിഎ പൊളിറ്റിക്സ് ചെയ്യാനും ശ്രമം നടത്തി പരാജയപ്പെട്ടു. ഇതിനിടയിലാണ് കെ എസ് പ്രസാദിന്റെ കൊച്ചിൻ ഗിന്നസിൽ എത്തുന്നത്. നൃത്തത്തിൽനിന്നും കോമഡി സ്കിറ്റുകളിലേക്ക് ചുവട് മാറിയത് അവിടെ എത്തിയപ്പോഴാണ്. അഞ്ച് വർഷം ഗിന്നസിൽ നിന്നു. കോമഡി മിമിക്സ്, സിനിമാല, ക്രേസി ടിവി എന്നിവയുടെ ഭാഗമായി. വിവാഹ ശേഷം ട്രൂപ്പ് വിട്ടു. നാലാം ക്ലാസുകാരനായ മകൻ പാർഥിവിനൊപ്പം ആലപ്പുഴ തുമ്പോളിയിലാണ് താമസം.

കരിയർ ഗ്രാഫ്
ആലപ്പുഴ പള്ളാത്തുരുത്തിയിൽ സിട്രസ് റിസോർട്ടിലെത്തുന്ന അതിഥികൾക്കായി നൃത്തം അവതരിപ്പിക്കാൻ അവസരം ലഭിച്ചത് സാമ്പത്തിക പിൻബലം നൽകിയെങ്കിലും കരിയറിലെ വളർച്ചയ്ക്ക് ഒരു പരിധിവരെ അത് തടസ്സമായി. ഏഴുവർഷമാണ് സ്ഥിരമായി റിസോർട്ടിൽ നൃത്തം അവതരിപ്പിച്ചത്. 2018ലെ മഹാപ്രളയം തുടങ്ങുന്നതിന് തലേദിവസം വരെ റിസോർട്ടിൽ പോയി. 2018 ആഗസ്ത് 16നാണ് ആ എപ്പിസോഡ് അവസാനിപ്പിച്ചത്. ഈ കാലത്ത് പകൽ സമയങ്ങളിൽ മറിമായത്തിൽ അഭിനയിച്ചു. അളിയൻ വേഴ്സസ് അളിയൻ, കോമഡി മാസ്റ്റേഴ്സ്, കോമഡി സർക്കസ്, തകർപ്പൻ കോമഡി തുടങ്ങിയവയിലും മികച്ച പ്രകടനം കാഴ്ചവച്ചു. കോമഡി ഫെസ്റ്റിവൽ എന്ന റിയാലിറ്റി ഷോയിൽ മികച്ച ഹാസ്യ നടിയായി തെരഞ്ഞെടുക്കപ്പെട്ടു.

സിനിമ
എല്ലാ കലാകാരികളെയും പോലെ സിനിമ തന്നെയാണ് സ്വപ്നം. കോമഡി പരിപാടികളും നൃത്തവും മാറ്റിവച്ച് സിനിമയ്ക്കായി കാത്തിരിക്കാൻ സാധിക്കുന്ന സാഹചര്യമില്ലെങ്കിലും എന്നെങ്കിലും സിനിമയിൽ ശ്രദ്ധിക്കപ്പെടും എന്നു തന്നെയാണ് വിശ്വാസം. ആദ്യ സിനിമ മാസ്ക് ശ്രദ്ധിക്കപ്പെട്ടില്ല. ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന സിനിമയിൽ നല്ല കഥാപാത്രമാണ്. നായകൻ സൈജു കുറുപ്പിന്റെ സഹോദരിയായി സ്ക്രീനിൽ എത്തുന്നു. മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ പാപ്പച്ചൻ എന്ന ഡ്രൈവറുടെ വ്യക്തിജീവിതത്തിൽ അരങ്ങേറുന്ന സംഘർഷഭരിതങ്ങളായ ഏതാനും മുഹൂർത്തങ്ങൾ നർമത്തിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന ചിത്രമാണ് ഇത്. തോമസ് തിരുവല്ല നിർമിച്ചിരിക്കുന്ന ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുമെന്ന് കരുതുന്നു.

Previous Post

എന്താണ് സംഭവിച്ചതെന്ന് അറിയാതെ ഇളയകുട്ടി; പരമാവധി ശിക്ഷ ഉറപ്പാക്കണം; മയക്കുമരുന്ന് ഉപയോഗം കുറ്റകൃത്യങ്ങൾ പെരുകുന്നതിന് കാരണമാവുന്നു: കെകെ ശൈലജ

Next Post

തിയറ്റർ നിറച്ച്‌ ഇതര ഭാഷാ പടങ്ങൾ; മലയാള സിനിമ വേണ്ട

Related Posts

ഇരട്ടിയല്ല,-നാലിരട്ടി-മധുരം
CINEMA

ഇരട്ടിയല്ല, നാലിരട്ടി മധുരം

October 6, 2024
86
നാല്-ഗെറ്റപ്പുകളിൽ-വരുൺ-തേജ്‌;-‘മട്ക’യുടെ-ടീസർ-പുറത്ത്
CINEMA

നാല് ഗെറ്റപ്പുകളിൽ വരുൺ തേജ്‌; ‘മട്ക’യുടെ ടീസർ പുറത്ത്

October 5, 2024
66
ആരാധകർ-ദൈവങ്ങൾ;-ആശുപത്രി-വിട്ടശേഷം-ആദ്യപ്രതികരണവുമായി-രജനികാന്ത്
CINEMA

ആരാധകർ ദൈവങ്ങൾ; ആശുപത്രി വിട്ടശേഷം ആദ്യപ്രതികരണവുമായി രജനികാന്ത്

October 5, 2024
60
ജോജു-ജോർജിന്റെ-ആദ്യ-സംവിധാന-സംരംഭം;-‘പണി’യുടെ-റിലീസ്-ഡേറ്റ്-പുറത്ത്
CINEMA

ജോജു ജോർജിന്റെ ആദ്യ സംവിധാന സംരംഭം; ‘പണി’യുടെ റിലീസ് ഡേറ്റ് പുറത്ത്

October 5, 2024
87
രജനികാന്ത്-ചിത്രം-വേട്ടയ്യന്റെ-കേരളത്തിലെ-ബുക്കിംഗ്-ഒക്‌ടോബർ-ആറ്‌-മുതൽ
CINEMA

രജനികാന്ത് ചിത്രം വേട്ടയ്യന്റെ കേരളത്തിലെ ബുക്കിംഗ് ഒക്‌ടോബർ ആറ്‌ മുതൽ

October 5, 2024
33
ജോഷി-മാത്യുവിന്റെ-ദൈവത്താൻകുന്ന്-ഷൂട്ടിംഗ്-ആരംഭിച്ചു
CINEMA

ജോഷി മാത്യുവിന്റെ ദൈവത്താൻകുന്ന് ഷൂട്ടിംഗ് ആരംഭിച്ചു

October 5, 2024
35
Next Post
തിയറ്റർ-നിറച്ച്‌-ഇതര-ഭാഷാ-പടങ്ങൾ;-മലയാള-സിനിമ-വേണ്ട

തിയറ്റർ നിറച്ച്‌ ഇതര ഭാഷാ പടങ്ങൾ; മലയാള സിനിമ വേണ്ട

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.