വാഷിങ്ടൺ
തയ്വാന് 34.5 കോടി ഡോളറിന്റെ (ഏകദേശം 2838 കോടി രൂപ) സൈനിക സഹായ പാക്കേജ് പ്രഖ്യാപിച്ച് അമേരിക്ക. രഹസ്യാന്വേഷണം, നിരീക്ഷണം എന്നിവയ്ക്ക് ആവശ്യമായ ഉപകരണങ്ങളും ആയുധങ്ങളുമാണ് നൽകുന്നതെന്ന് പെന്റഗൺ വക്താവ് അറിയിച്ചു. തങ്ങളുടെ ഭാഗമായി കണക്കാക്കുന്ന തയ്വാനിൽ ഇടപെടരുതെന്ന ചൈനയുടെ ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ചാണ് അമേരിക്കയുടെ പ്രകോപനപരമായ നീക്കം. അമേരിക്കയുടെ സഹായത്തിന് തയ്വാൻ നന്ദി പറഞ്ഞു.
തുടർ മുന്നറിയിപ്പുകൾ അവഗണിച്ച് മുൻ അമേരിക്കൻ പ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി തയ്വാൻ സന്ദർശിച്ചതുമുതൽ മേഖല കലുഷിതമാണ്.