ഫുക്കുവോക്ക
ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ചൈനക്കാരൻ ക്വിൻ ഹയാങ്ങിന്റെ മിന്നൽക്കുതിപ്പ്. 200 മീറ്റർ ബ്രസ്റ്റ്സ്ട്രോക്കിൽ ലോക റെക്കോഡിട്ട ഇരുപത്തിനാലുകാരൻ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്വർണവും സ്വന്തമാക്കി. 50, 100, 200 മീറ്റർ ബ്രസ്റ്റ്സ്ട്രോക്കിൽ ഒരേ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനാകുന്ന ആദ്യ താരമാണ് ഹയാങ്.
ഓസ്ട്രേലിയയുടെ സ്റ്റുബ്ലെറ്റി കുക്കിന്റെ റെക്കോഡാണ് 200ൽ തിരുത്തിയത് (2:05.48). കുക്ക് രണ്ടാമതായി. കഴിഞ്ഞ പതിപ്പിലെ ചാമ്പ്യനുംകൂടിയാണ് കുക്ക്. വനിതകളുടെ 100 മീറ്റർ ഫ്രീസ്റ്റൈലിൽ ഓസ്ട്രേലിയയുടെ മൊള്ളി ഓ കല്ലഗൻ സ്വർണം നേടി. ചാമ്പ്യൻഷിപ്പിലെ രണ്ടാംസ്വർണമാണ് പത്തൊമ്പതുകാരിക്ക്.