വൈപ്പിന്‍> സിപിഐ എമ്മിലെ മിനി രാജു കോലഞ്ചേരി ഞാറക്കല്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എല്‍ഡിഎഫ് ധാരണയനുസരിച്ച് പ്രസിഡന്റായിരുന്ന കേരള കോണ്‍ഗ്രസ് എമ്മിലെ ടി ടി ഫ്രാന്‍സിസ് രാജിവെച്ച സാഹചര്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. 16 അംഗ ഭരണസമിതിയില്‍ എട്ട് എല്‍ഡിഎഫ്, ഏഴ് യുഡിഎഫ്, ഒന്ന് ബിജെപി എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫില്‍ നിന്നും കോണ്‍ഗ്രസിലെ എ പി ലാലുവാണ് മിനി രാജുവിനെതിരെ മത്സരിച്ചത്. മിനി രാജുവിന് എട്ടും എ പി ലാലുവിന് ഏഴും വോട്ട് കിട്ടി. ബിജെപി അംഗം പങ്കെടുത്തില്ല.
രണ്ടാം തവണയാണ് മിനി രാജു പഞ്ചായത്ത് അംഗമാകുന്നത്. ഇപ്പോള്‍ 16þാം വാര്‍ഡ് അംഗമാണ്. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവും മഹിളാ അസോസിയേഷന് വില്ലേജ് പ്രസിഡന്റുമാണ്. മിനി രാജുവിനെ സിപിഐ എം ഏരിയ സെക്രട്ടറി എ പി പ്രിനില്‍ ഹാരമണിയിച്ചു അനുമോദിച്ചു. ലോക്കല്‍ സെക്രട്ടറി കെ എം ദിനേശന്, എ എ സുരേഷ്ബാബു, പി ഡി ലൈജു, ജോസി പി തോമസ്, കെ വി നിജില്‍, കെ ബി ഗോപാലകൃഷ്ണന്, പി ആര് സുധീര്‍, സുനില്‍ ദത്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.