കൊച്ചി
ന്യൂനപക്ഷവിഭാഗങ്ങളിൽമാത്രമല്ല, മറ്റെല്ലായിടത്തും സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടെന്ന് എഴുത്തുകാരി തനൂജ ഭട്ടതിരി പറഞ്ഞു. സാമൂഹികപരിഷ്കർത്താക്കൾ ഉൾപ്പെടെയുള്ളവരുടെ വലിയ പോരാട്ടമാണ് സ്ത്രീകൾക്ക് പുരുഷകേന്ദ്രീകൃത വ്യവസ്ഥിതിയിൽനിന്ന് ഉയർന്നുവരാൻ വഴിയൊരുക്കിയത്.
എല്ലാ വിഭാഗം സ്ത്രീകളുടെയും പ്രശ്നങ്ങൾ പരിഗണിക്കാതെ ഒരു വിഭാഗത്തെമാത്രം ലക്ഷ്യമിട്ടുള്ള നിയമങ്ങൾ കൊണ്ടുവരുന്നത് അനുവദിക്കാൻമാത്രം നിഷ്കളങ്കരല്ല ജനം. അതിനാൽ മുസ്ലിംസ്ത്രീകളുടെ ഉന്നമനം ഉയർത്തിക്കാട്ടി ഏക സിവിൽകോഡ് അടിച്ചേൽപ്പിക്കാനുള്ള ശ്രമത്തെ അംഗീകരിക്കാനാകില്ലെന്നും തനൂജ ഭട്ടതിരി പറഞ്ഞു.