ഏറ്റുമാനൂർ> അമേരിക്കയിലെ കാലിഫോർണിയയിൽ മലയാളി വിദ്യാർഥി വെടിയേറ്റു മരിച്ചു. ഏറ്റുമാനൂർ കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൺ(17) ആണ് മരിച്ചത്. ഇന്ത്യൻ സമയം വെള്ളി പകൽ 3.30ന് സണ്ണിയാണ് കൈപ്പുഴയിലുള്ള സഹോദരിയെ ഫോണിൽ വിളിച്ച് മരണവിവരം അറിയിച്ചത്. ജാക്സന്റെ അമ്മ റാണി കാലിഫോർണിയയിൽ നഴ്സാണ്. 1992-ലാണ് സണ്ണി അങ്ങോട്ടു പോയത്.
കുടുംബസമേതം അമേരിക്കയിലാണ് താമസം. ജ്യോതി, ജോഷ്വാ, ജാസ്മിൻ എന്നിവരാണ് ജാക്സണിന്റ സഹോദരങ്ങൾ. രണ്ടു മാസത്തിനിടെ രണ്ടാമത്തെ മലയാളി യുവാവാണ് അമേരിക്കയിൽ വെടിയേറ്റു മരിച്ചത്. മെയ് അവസാനം കൊല്ലം സ്വദേശി കൊല്ലപ്പെട്ടിരുന്നു.