തിരുവനന്തപുരം> വിജിലൻസ് കേസുകളിൽ അന്വേഷണത്തിന് സമയപരിധി പുതുക്കി നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ആറുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഉത്തരവിലെ നിർദേശം. ട്രാപ്പ് കേസുകളുടെ അന്വേഷണവും ആറുമാസത്തിനുള്ളിൽ പൂർത്തിയാക്കണം.
പ്രാഥമികാന്വേഷണത്തിന് മൂന്നുമാസം. മിന്നൽ പരിശോധന, രഹസ്യാന്വേഷണം എന്നിവയ്ക്ക് ഒരുമാസമാണ് കാലാവധി. അനധികൃത സ്വത്ത് സമ്പാദനക്കേസുകൾക്കും മറ്റു കേസുകൾക്കും ഒരുവർഷംവരെ സമയം അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിജിലൻസ് സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് സമയപരിധി നിശ്ചയിക്കാൻ തീരുമാനിച്ചത്. വിജിലൻസ് ഡയറക്ടർ സമർപ്പിച്ച ശുപാർശ അംഗീകരിച്ചാണ് ഉത്തരവിറക്കിയത്.