തിരുവനന്തപുരം > മണിപ്പൂരിൽ കലാപം രൂക്ഷമാകുന്ന സാഹചര്യത്തിൽ മണിപ്പുർ ജനതയ്ക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. 27നാണ് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. രാവിലെ 10 മുതൽ 2 വരെയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.
ഇതിനു മുന്നോടിയായി ഞായറാഴ്ച 14 ജില്ലാ കേന്ദ്രങ്ങളിലും എൽഡിഎഫ് ജില്ലാ കമ്മിറ്റി യോഗം ചെരുമെന്നും ഇ പി ജയരാജൻ പറഞ്ഞു. മണിപ്പൂരിനെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് കൂട്ടായ്മ സംഘടിപ്പിക്കുന്നത്.