ആലപ്പുഴ > എടത്വ തായങ്കരി ബോട്ട് ജെട്ടിക്ക് സമീപം കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം എടത്വ മാമ്മൂട്ടിൽ ജയിംസ്കുട്ടി ജോർജ് (49) തന്നെയാണെന്ന് സ്ഥിരീകരിച്ചു. ഫോറന്‍സിക് ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും അന്വേഷണത്തില്‍ മൃതദേഹം ജയിംസ്കുട്ടിയുടേത് ആണെന്ന് തിരിച്ചറിയുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. കാർ കത്തുന്നത് കണ്ട പ്രദേശവാസികൾ അന്ധിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. തകഴിയില്‍ നിന്നെത്തിയ അഗ്നിശമന സേന തീയണച്ചു കഴിഞ്ഞപ്പോഴാണ് ഉള്ളില്‍ മൃതദേഹം കണ്ടെത്തിയത്. കാര്‍ പൂര്‍ണമായി കത്തി നശിച്ചു.