ഐക്യരാഷ്ട്ര കേന്ദ്രം
നിർമിതബുദ്ധിയുടെ അമിതോപയോഗത്തിനെതിരെ ജാഗ്രത വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. നല്ല ഉദ്ദേശ്യങ്ങൾക്കായി നിർമിതബുദ്ധി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. യുഎൻ രക്ഷാസമിതി ആദ്യമായി നിർമിതബുദ്ധി വിഷയമാക്കി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമാധാനം കാത്തുസൂക്ഷിക്കാനുള്ള പ്രവർത്തനങ്ങൾക്കായി യുഎൻ നിർമിതബുദ്ധി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, ക്രിമിനൽ, ഭീകരസംഘങ്ങൾ ഉൾപ്പെടെ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്. നിർമിതബുദ്ധിയുടെ സുതാര്യവും ഉത്തരവാദിത്ത്വപരവുമായ ഉപയോഗം ഉറപ്പാക്കാൻ രക്ഷാസമിതി മുൻകൈയെടുക്കണമെന്നും അദ്ദേഹം നിർദേശിച്ചു.