ന്യൂഡൽഹി> വീട്ടുജോലിക്ക് നിർത്തിയ പത്തുവയസുകാരിയെ ഉപദ്രവിച്ചെന്നാരോപിച്ച് പൈലറ്റിനെയും ഭർത്താവിനെയും ആൾക്കൂട്ടം മർദിച്ചു. ഡൽഹിയിലെ ദ്വാരകയിലാണ് സംഭവം.
രണ്ടുമാസം മുൻപ് പൈലറ്റിന്റെ വീട്ടിൽ ജോലിക്കായി എത്തിയ പെൺകുട്ടിയെ മർദിച്ചെന്നാണ് പരാതി. കുട്ടിയുടെ കൈകളിലെ മുറിവുകൾ കണ്ട ബന്ധു ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരാണ് ദമ്പതികളെ മർദിച്ചത്. സംഭവത്തിന്റെ വീഡിയോ ഇതിനോടകം പുറത്തുന്നു. പൈലറ്റ് യൂണിഫോമിലുളള യുവതിയെ ആള്ക്കൂട്ടം വലിച്ചിട്ട് തല്ലുന്നത് വീഡിയോയില് കാണാം. സ്ഥലത്തെത്തിയ പൊലീസ് ദമ്പതികളെ അറസ്റ്റ് ചെയ്തു.
#WATCH | A woman pilot and her husband, also an airline staff, were thrashed by a mob in Delhi’s Dwarka for allegedly employing a 10-year-old girl as a domestic help and torturing her.
The girl has been medically examined. Case registered u/s 323,324,342 IPC and Child Labour… pic.twitter.com/qlpH0HuO0z
— ANI (@ANI) July 19, 2023















