ബംഗളൂരു> ബംഗളൂരു നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട അഞ്ച് ഭീകരവാദികൾ പിടിയിൽ. ഇവരിൽ നിന്ന് 7 പിസ്റ്റലുകൾ, വെടിയുണ്ടകൾ, വോക്കി-ടോക്കികൾ, കഠാരകൾ തുടങ്ങിയവ പിടിച്ചെടുത്തു.
ബംഗളൂരു സുൽത്താൻപാളയിലെ കനകനഗറിൽ നിന്നുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. സെൻട്രൽ ക്രൈംബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. സയ്യിദ് സുഹേൽ, ഉമർ, ജാനിദ്, മുദാസിർ, സാഹിദ് എന്നിവരാണ് പിടിയിലായവർ.
അഞ്ചുപേരും 2017 ലെ ഒരു കൊലപാതകക്കേസിൽ പ്രതികളാണ്. 2008ലെ ബംഗളൂരു സ്ഫോടനക്കേസിലെ മുഖ്യപ്രതി തടിയന്റവിട നസീർ റീക്രൂട്ട് ചെയ്തവരാണ് പ്രതികളെന്നും നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ടിരുന്നതായും പൊലീസ് കമ്മീഷണർ പറഞ്ഞു.
4 walkie-talkies, 7 country-made pistols, 42 live bullets, 2 daggers, 2 satellite phones and 4 grenades recovered from the 5 suspected terrorists arrested by Central Crime Branch (CCB), Karnataka. https://t.co/qqDJb06lOw pic.twitter.com/HTOMHXmkof
— ANI (@ANI) July 19, 2023















