പുതുപ്പള്ളി> ഉമ്മൻചാണ്ടിയുടെ മരണദിവസംതന്നെ പിതൃസഹോദരിയും മരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യൻ (94) ആണ് ചൊവ്വാ വൈകിട്ട് 6.30ന് അന്തരിച്ചത്. വാർധക്യസഹജമായ രോഗങ്ങളാൽ കിടപ്പിലായിരുന്നു. സംസ്കാരം പിന്നീട്. മുൻ എംഎൽസി വള്ളക്കാലിൽ വി ജെ ഉമ്മന്റെ മകളാണ്. ഭർത്താവ്: പരേതനായ കെ സി കുര്യൻ. മക്കൾ: പരേതനായ കെ കെ കുര്യൻ(തമ്പാൻ), സൂസി അലക്സ്, സൂസൻ ഗീവർഗീസ്, പ്രേമി ജേക്കബ്, മെറീന ജേക്കബ്.
മരുമക്കൾ: ബീനാ കുര്യൻ (വെങ്ങോല പെരുമ്പാവൂർ), എം സി അലക്സാണ്ടർ (മുലേച്ചേരിൽ വെള്ളൂർ), ഗീവർഗീസ് ഏബ്രഹാം (താഴയിൽ തിരുവനന്തപുരം), സണ്ണി ജേക്കബ്, ജേക്കബ് വർഗീസ് (കോയിപ്പുറം, ചാത്തന്നൂർ). പിതാവിന് മൂന്നു സഹോദരിമാരാണുള്ളത്. രണ്ടുപേർ നേരത്തെ മരിച്ചു.















