തിരുവനന്തപുരം
പ്രഥമ പരിഗണന എപ്പോഴും ജനങ്ങൾക്ക് നൽകിയ പ്രിയപ്പെട്ട നേതാവും സാധാരണക്കാരന്റെ പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും അവരിലേക്കിറങ്ങി ചെന്ന മനുഷ്യസ്നേഹിയുമായിരുന്നു ഉമ്മൻചാണ്ടിയെന്ന് നടൻ മോഹൻലാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വ്യക്തിപരമായ അടുപ്പം അദ്ദേഹവുമായി എക്കാലത്തും ഉണ്ടായിരുന്നു. നാടിന് ഒട്ടേറെ പുരോഗതി സമ്മാനിച്ചാണ് അദ്ദേഹം വിടപറഞ്ഞതെന്നും മോഹൻലാൽ പറഞ്ഞു.















