തിരുവനന്തപുരം> അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം കണ്ട് വിതുമ്പിക്കരഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണി. പുതുപ്പള്ളി ഹൗസിലെത്തിയ ആന്റണി ഉമ്മൻചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനെ ചേർത്തുപിടിച്ച് കരയുകയായിരുന്നു.
അതേസമയം ജഗതിയിലെ പുതുപ്പള്ളി വീട്ടിലെത്തി ആയിരങ്ങളാണ് ഉമ്മൻ ചാണ്ടിക്ക് അന്ത്യാജ്ഞലി അർപ്പിച്ചത്. വീട്ടിലെ പൊതുദൾശനത്തിന് ശേഷം ദൾബാർ ഹാളിലും തുടർന്ന് അദ്ദേഹം തിരുവനന്തപുരത്തുള്ളപ്പോൾ പോയിരുന്ന സെക്രട്ടേറിയറ്റിന് സമീപത്തുള്ള സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും പൊതുദർശനത്ത് വയ്ക്കും. തുടർന്ന് കെപിസിസി ആസ്ഥാനമായ ഇന്ദിരാ ഭവനിലേക്കെത്തിക്കും. പൊതുദർശനത്തിന് ശേഷം രാത്രി തിരുവനന്തപുരത്തെ വസതിയിലേയ്ക്കു തന്നെ മൃതദേഹം കൊണ്ടുപോകും.
നാളെ രാവിലെ ഏഴുമണിയോടെ വിലാപയാത്ര കോട്ടയത്തേയ്ക്ക് പുറപ്പെടും. തിരുനക്കര മൈതാനത്ത് പൊതുദര്‍ശനത്തിന് വച്ചശേഷം രാത്രിയോടെ പുതുപ്പള്ളിയിലെത്തിക്കും. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് പുതുപ്പള്ളി പള്ളിയില്‍ വച്ചാണ് സംസ്കാരച്ചടങ്ങുകള്‍ നടക്കുക.