കോഴിക്കോട്> കെഎസ്യു കാലം മുതലുള്ളതാണ് ഉമ്മൻചാണ്ടിയുമായുള്ള ബന്ധമെന്ന് കെ പി സി സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 1967– 68 ൽ അദ്ദേഹം കെ എസ് യു സംസ്ഥാന പ്രസിഡന്റായിരുന്നപ്പോൾ താൻ വൈസ്പ്രസിഡന്റായിരുന്നു. അന്നു തുടങ്ങിയ ബന്ധം ഇന്നേവരെ തികച്ചും ഊഷ്മളമായിരുന്നു. വിഷമഘട്ടത്തിൽ ഓടിയെത്തുന്ന നേതാവിനെയാണ് വേർപാടിലൂടെ നഷ്ടമായത്. എല്ലാ ഉയർച്ച താഴ്ചകളിലും തന്നോടൊപ്പം നിന്നിട്ടുണ്ട്. ആ നഷ്ടം വലിയ ശൂന്യതയാണ് സൃഷ്ടിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.