ന്യൂഡൽഹി> അസമിൽ മണ്ഡല പുനര്നിർണയത്തിന് തെരഞ്ഞെടുപ്പ് കമീഷൻ സ്വീകരിച്ച മാനദണ്ഡങ്ങൾ ചോദ്യം ചെയ്ത് പ്രതിപക്ഷപാർടി നേതാക്കൾ സുപ്രീംകോടതിയിൽ. സിപിഐ എം, സിപിഐ, അസം ജാത്യ പരിഷത്ത്, കോൺഗ്രസ്, തൃണമുൽ കോൺഗ്രസ്, റായ്ജോർദൾ, അഞ്ചലിക്ക് ഗണമോർച്ച, എൻസിപി, ആർജെഡി തുടങ്ങിയ പാർടികളാണ് ഹർജി ഫയൽ ചെയ്തത്.
ജന പ്രാതിനിധ്യനിയമത്തിലെ 8(എ) വകുപ്പ് പ്രകാരമാണ് മണ്ഡലപുനഃനിർണയം നടത്തിയതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അവകാശപ്പെടുന്നു. എന്നാൽ, മണ്ഡല പുനഃനിർണയത്തിന് അവലംബിച്ച മാനദണ്ഡങ്ങൾ തെറ്റാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാണിച്ചു.