പത്തനംതിട്ട> തിരുവല്ല മീന്തലക്കര ശ്രീധര്മ്മശാസ്താ ക്ഷേത്ര കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടന്നു. ഇന്ന് രാവിലെ പത്തരയോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ക്ഷേത്ര പരിസരം വൃത്തിയാക്കാന് എത്തിയ താല്ക്കാലിക ജീവനക്കാരനാണ് കാണിക്കവഞ്ചി കുത്തിത്തുറന്ന നിലയില് കണ്ടെത്തിയത്.
ഏകദേശം ഇരുപതിനായിരത്തോളം രൂപ നഷ്ടമാണെന്നാണ് പ്രാഥമിക വിലയിരുത്തല് .തിരുവിതാംകൂര് ദേവസ്വം ബോര്ഡ് അധികൃതര് നല്കിയ പരാതിയില് തിരുവല്ല പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.















