ന്യൂയോര്ക്ക് > അമേരിക്കയിലെ അലാസ്ക ഉപദ്വീപില് ശക്തമായ ഭൂചലനം. റിക്ടർ സ്കെയ്ലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇന്ന് പുലര്ച്ചെയോടെയാണ് സംഭവം. ഭൂചലനത്തെ തുടർന്ന് മേഖലയില് അധികൃതര് സുനാമി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കെന്നഡി എൻട്രൻസ് മുതൽ യൂണിമാക് പാസ് വരെയുള്ള തീരദേശ അലാസ്കയിലാണ് സുനാമി മുന്നറിയിപ്പ്.















