കോഴിക്കോട്
നവതിയിലെത്തിയ എം ടി വാസുദേവൻ നായർക്ക് ആദരവും ആശംസയും നേർന്ന് രാഷ്ട്രീയ–-സാംസ്കാരിക ലോകം. ശനിയാഴ്ച തൊണ്ണൂറാം ജന്മദിനം ആഘോഷിക്കുന്ന എഴുത്തുകാരന് ജനനേതാക്കളും കലാകാരന്മാരും വീട്ടിലെത്തി ആയുരാരോഗ്യ സൗഖ്യം നേർന്നു. സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മന്ത്രി പി എ മുഹമ്മദ് റിയാസ്, എം കെ രാഘവൻ എംപി, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി തുടങ്ങിയവർ കൊട്ടാരം റോഡിലെ സിതാരയിലെത്തി.
ഫോണിൽ മന്ത്രിമാരടക്കം നിരവധിപേർ പിറന്നാൾ ആശംസ അറിയിച്ചു. അതേസമയം എം ടിക്ക് ശനിയാഴ്ച സാധാരണപോലെയുള്ള ദിവസമായിരുന്നു. വീട്ടിൽ ആഘോഷമോ പരിപാടികളോ ഉണ്ടായില്ല. മലയാളമാസപ്രകാരം (കർക്കടകത്തിലെ ഉത്രട്ടാതി) ആഗസ്ത് അഞ്ചിനാണ് കുടുംബാംഗങ്ങൾ പിറന്നാൾ ആഘോഷിക്കാറ്.