ന്യൂഡൽഹി
ജസ്റ്റിസുമാരായ എസ് വി ഭാട്ടി, ഉജ്വൽഭുയാൻ എന്നിവർ സുപ്രീംകോടതി ജഡ്ജിമാരായി സ്ഥാനമേറ്റു. സുപ്രീംകോടതിയിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സത്യപ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. സുപ്രീംകോടതി ജഡ്ജിമാർ, മുതിർന്ന അഭിഭാഷകർ തുടങ്ങിയവർ പങ്കെടുത്തു. ഇതോടെ സുപ്രീംകോടതിയിൽ മൊത്തം ജഡ്ജിമാരുടെ എണ്ണം 32 ആയി. രണ്ടു ജഡ്ജിമാരുടെ ഒഴിവുകൂടിയുണ്ട്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു ജസ്റ്റിസ് എസ് വി ഭാട്ടി.