കൊച്ചി> ലോക കമ്യൂണിസ്റ്റ് നേതാക്കളേയും വിമോചന പോരാളികളേയും എ ഐ ആര്‍ട്ടിലൂടെ അവിസ്മരണീയമാക്കിയിരിക്കുകയാണ് ഷാരോണ്‍ കതിരൂര്‍ എന്ന കലാകാരന്.
ചെ ഗുവെരയും, ലെനിനും മാര്‍ക്സുമെല്ലാം നാട്ടുവഴികളിലും തടാകതീരത്തുമെത്തി സാധാരണക്കാര്‍ക്കിയില്‍ നില്ക്കുന്ന ജീവന് തുടിക്കുന്ന ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഇതിനു മുന്‍പ് ഫുട്ബോള്‍ താരങ്ങളുടെയും ക്രിക്കറ്റ് താരങ്ങളുടെയും കുട്ടികാലം എഐ ആര്‍ട്ടിലൂടെ ക്രീയേറ്റ് ചെയ്ത് ഷാരോണ്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.തുടര്‍ന്നാണിപ്പോള്‍ ലോകനേതാക്കളുടെ ജീവന് തുടിക്കുന്ന ദൃശ്യങ്ങള്‍ സാധാരണക്കാര്‍ക്കിടയിലേക്കെത്തുന്നത്.
എഐ ഉപയോഗിച്ചുള്ള വിവിധ തരം പരീക്ഷണങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി തുടരുന്നത്