കഞ്ഞിക്കുഴി > മകളുടെ വിവാഹ ദിവസം അച്ഛൻ ജീവനൊടുക്കി. കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിൽ കൂറ്റുവേലി നമ്പുകണ്ടത്തിൽ സുരേന്ദ്രൻ (54) ആണ് വീടിനുളളിൽ സ്വയം തീ കൊളുത്തി മരിച്ചത്. വീട് ഭാഗികമായി കത്തിനശിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. സുരേന്ദ്രന്റെ മകളുടെ വിവാഹം വെള്ളിയാഴ്ച പകൽ 12ന് കാട്ട്കട ക്ഷേത്രത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവറായ സുരേന്ദ്രന്റെ ഭാര്യ നേരത്തെ മരിച്ചതാണ്. രണ്ട് പെൺമക്കളെ ഉപേക്ഷിച്ച് സുരേന്ദ്രൻ അമ്മയ്ക്കൊപ്പമാണ് താമസിച്ചിരുന്നത്. മക്കൾ പുത്തനമ്പലം കാട്ട്കടയിലെ വീട്ടിലായിരുന്നു താമസം. മക്കൾ: ആര്യ, സൂര്യ.