പാരിസ് > ഫ്രാൻസിൽ ബിരുദാനന്തര ബിരുദപഠനം നടത്തുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് അഞ്ച് വർഷത്തെ ലോംഗ് ടേം പോസ്റ്റ് സ്റ്റഡി വർക്ക് വിസ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യ–-ഫ്രാൻസ് നയതന്ത്രബന്ധത്തിന്റെ 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി പാരിസിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് ഫ്രാൻസിലുള്ള വിദ്യാർഥികൾക്ക് പഠനത്തിനു ശേഷം ജോലിക്കായി 2 വർഷത്തേക്കുള്ള വിസയാണ് നൽകിയിരുന്നത്. ഇപ്പോൾ ഫ്രാൻസിൽ ബിരുദാനന്തര ബിരുദം ചെയ്യുന്നവർക്ക് പഠനഷേശം ജോലിക്കായി 5 വർഷത്തേക്കുള്ള വർക്ക് വിസ നൽകാനാണ് തീരുമാനം. മോദി പറഞ്ഞു.
ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് നരേന്ദ്ര മോദി പാരീസിലെത്തിയത്. ഫ്രഞ്ച് ദേശീയ ദിനമായ ബാസ്റ്റിൽഡേ പരേഡിൽ മോദി മുഖ്യാതിഥിയാകും. ഇന്ത്യ– ഫ്രാൻസ് നയതന്ത്രബന്ധത്തിന്റെ 25– വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള സന്ദർശനമായതിനാൽ ഏറെ പ്രത്യേകതയുള്ളത് എന്നാണ് മോദി സന്ദർശനത്തെ വിശേഷിപ്പിച്ചത്. 15ന് മോദി യുഎഇയിൽ എത്തും.