ലണ്ടൻ
വിംബിൾഡൺ ടെന്നീസ് വനിതാ സിംഗിൾസ് ഫൈനലിൽ നാളെ ചെക്ക് താരം മാർകെറ്റ വൻഡ്രൗസോവ ടുണീഷ്യയുടെ ഓണസ് ജാബറെ നേരിടും. സെമിയിൽ മാർകെറ്റ 6–-3, 6–-3ന് ക്രൊയേഷ്യയുടെ എലിന സ്വിറ്റോലിനയെ തോൽപ്പിച്ചു. ഇരുപത്തിനാലുകാരിയുടെ ആദ്യ വിംബിൾഡൺ ഫൈനലാണ്.
ജാബറിന്റെ വിജയം ബെലാറസ് താരം അരീന സബലെങ്കയ്ക്കെതിരെയാണ് (6–-7, 6–-4, 6–-3). ഇരുപത്തെട്ടുകാരിയുടെ തുടർച്ചയായ രണ്ടാം ഫൈനലാണ്.
പുരുഷ സെമിയിൽ ഇന്ന് നൊവാക് ജൊകോവിച്ച് (സെർബിയ) ജന്നിക് സിന്നറെ (ഇറ്റലി) നേരിടും. ഡാനിൽ മെദ്വദെവും (റഷ്യ) കാർലോസ് അൽകാരെസും (സ്പെയ്ൻ) തമ്മിലാണ് മറ്റൊരു സെമി. ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ–-മാത്യു എബ്ഡൻ (ഓസ്ട്രേലിയ) സഖ്യം സെമിയിൽ തോറ്റു.