Sunday, March 8, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS INDIA

യമുനാനദി അപകടനിലയ്ക്ക് മുകളിൽ ; ജനങ്ങളെ മാറ്റി പാർപ്പിക്കുന്നു, 10 മെട്രോ സ്റ്റേഷനുകൾ പൂട്ടി

by News Desk
July 13, 2023
in INDIA
0
യമുനാനദി-അപകടനിലയ്ക്ക്-മുകളിൽ-;-ജനങ്ങളെ-മാറ്റി-പാർപ്പിക്കുന്നു,-10-മെട്രോ-സ്റ്റേഷനുകൾ-പൂട്ടി
0
SHARES
15
VIEWS
Share on FacebookShare on TwitterShare on Whatsapp

ന്യൂഡൽഹി> യമുനയിലെ ജലനിരപ്പ് അപകടനില പിന്നിട്ടും കവിഞ്ഞൊഴുകുന്നതിനാൽ ഡൽഹിയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. വെള്ളക്കെട്ടുയർന്ന താഴ്ന്ന പ്രദേശങ്ങളിൽനിന്നുള്ളവരെ മാറ്റിപാർപ്പിച്ചുതുടങ്ങി. യമുനയുടെ സമീപമുള്ള 10 മെട്രോ സ്റ്റേഷനുകൾ അടച്ചുപുട്ടി. അപകടസൂചികക്ക് മൂന്നുമീറ്റർ ഉയരത്തിലാണ് ജലനിരപ്പുള്ളത്. പ്രളയഭീതിയുയർന്നതോടെ ഡൽഹിയിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു.

ഇന്ന് നദിയിലെ ജലനിരപ്പ് 208.07 മീറ്ററായി ഉയർന്നു. 44 വർഷത്തിന്ശേഷം രേഖപ്പെടുത്തുന്ന ഉയർന്ന ജലനിരപ്പാണിത്. 1978 സെപ്തംബർ ആറിന് രേഖപ്പെടുത്തിയ 207.49 മീറ്ററാണ് ഇതിനുമുമ്പത്തെ ഉയർന്നനിരക്ക് . താഴ്ന്ന പ്രദേശങ്ങളിൽ നാൽപ്പതിനായിരത്തോളംപേർ താമസിക്കുന്നുണ്ടെന്നും ഇവരെ മാറ്റിപ്പാര്പ്പിപ്പിച്ചു തുടങ്ങിയെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. പ്രളയഭീഷണി നേരിടുന്ന പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും സാമൂഹിക കേന്ദ്രങ്ങളിലേക്കും മാറ്റും .16 കൺട്രോൾ റൂമുകളും ഡൽഹി സർക്കാർ തുറന്നിട്ടുണ്ട്.

ഹരിയാനയിലെ ഹാഥ്നിക്കുണ്ഡ് അണക്കെട്ടിൽനിന്നും യമുനയിലേക്ക് വെള്ളം തുറന്നുവിടുന്നത് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി കെജ്രിവാർ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.അണക്കെട്ട് തുറന്നതും യമുനയിലെ ജലനിരപ്പുയരുവാനിടയാക്കി. എന്നാൽ അണശക്കട്ട് തുറന്നുവിടാതെ നിർവ്വാഹമില്ലെന്നാണ് കേന്ദ്രംനിലപാട്.

കനത്തമഴ ദുരിതവിതച്ച പഞ്ചാബിലും ഹരിയാനയിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. എൻഡിആർഎഫിന് പുറമേ സൈന്യത്തിന്റെയും സഹായം ഹരിയാന സർക്കാർ ആവശ്യപ്പെട്ടു.പഞ്ചാബിലെ പട്യാല, രൂപ്നഗർ, മോഗ, ലുധിയാന, മൊഹാലി, എസ്ബിഎസ് നഗർ, ഫത്തേഗഡ് സാഹിബ് ജില്ലകളിലായി പതിനായിരത്തോളം ആളുകളെ ഒഴിപ്പിച്ചു. ഇരു സംസ്ഥാനത്തുമായി ഇരുപതോളം പേരാണ് മരിച്ചത്.

ഹിമാചലില് 88 മരണം
കനത്ത മഴയിൽ തകർന്നടിഞ്ഞ ഹിമാചൽ പ്രദേശിൽ മഴ മാറിനിന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാക്കി. മണ്ണിടിച്ചിലിലും മിന്നൽപ്രളയത്തിലും ഗതാഗതയോഗ്യമല്ലാതായ റോഡുകൾ ഭാഗികമായി തുറന്നതോടെ പലയിടത്തായി കുടുങ്ങിയ അരലക്ഷത്തോളം വിനോദസഞ്ചാരികളെ സുരക്ഷിതസ്ഥാനത്ത് എത്തിച്ചെന്ന് സർക്കാർ അറിയിച്ചു.

മലയാളി വിനോദസഞ്ചാരികൾ സുരക്ഷിതരാണ്. കുളു, മണാലി പ്രദേശങ്ങളിൽ വൈദ്യുതി–- മൊബൈൽ ബന്ധം താൽക്കാലികമായി പുനഃസ്ഥാപിച്ചു. കുളു–- മണാലി പാതയും ഗതാഗതയോഗ്യമാക്കി. ലാഹൗളിൽ കുടുങ്ങിയ മുന്നൂറി-ലധികം ടൂറിസ്റ്റ് വാഹനങ്ങൾക്കും വഴിയൊരുക്കി നൽകിയതോടെ ഇവരും സുരക്ഷിതസ്ഥാനത്തേക്ക് തിരിച്ചു. മൺസൂൺ സീസണിൽ സംസ്ഥാനത്ത് ഇതുവരെ 88 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറിലേറെപ്പേർ മരിച്ചെന്നാണ് അനൗദ്യേഗിക കണക്ക്.

Previous Post

ജന്മദിനം ഒരേ ദിവസം ആഘോഷിച്ച് 9 പേർ, അപൂർവ നേട്ടം സ്വന്തമാക്കി ഒരു കുടുംബം

Next Post

മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാർ ഡൽഹിയിലേക്ക് പുറപ്പെട്ടു

Related Posts

കർഷകർക്ക്‌-കിട്ടുന്നത്‌-വിപണിവിലയുടെ-മൂന്നിലൊന്ന്‌-മാത്രം-;-റിസർവ്‌-ബാങ്കിന്റെ-പഠന-റിപ്പോർട്ട്‌
INDIA

കർഷകർക്ക്‌ കിട്ടുന്നത്‌ വിപണിവിലയുടെ മൂന്നിലൊന്ന്‌ മാത്രം ; റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌

October 8, 2024
73
മുഹമ്മദ്‌-സുബൈറിനെതിരെ-
യുപി-പൊലീസ്‌-കേസെടുത്തു
INDIA

മുഹമ്മദ്‌ സുബൈറിനെതിരെ 
യുപി പൊലീസ്‌ കേസെടുത്തു

October 8, 2024
85
പിഡിപിയുമായി-സഖ്യത്തിന്‌-തയ്യാറെന്ന്‌-
ഫാറൂഖ്‌-അബ്ദുള്ള
INDIA

പിഡിപിയുമായി സഖ്യത്തിന്‌ തയ്യാറെന്ന്‌ 
ഫാറൂഖ്‌ അബ്ദുള്ള

October 8, 2024
108
ലഡാക്കിന്-പൂർണ-സംസ്ഥാന-പദവി-;-വാങ്‌ചുക്കിന്-സിപിഐ-എം-പിന്തുണ
INDIA

ലഡാക്കിന് പൂർണ സംസ്ഥാന പദവി ; വാങ്‌ചുക്കിന് സിപിഐ എം പിന്തുണ

October 8, 2024
62
ഇടതുപക്ഷ-പാർടികളുടെ-നേതൃത്വത്തിൽ-യുദ്ധവിരുദ്ധദിനം-ആചരിച്ചു
INDIA

ഇടതുപക്ഷ പാർടികളുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനം ആചരിച്ചു

October 8, 2024
57
ജനവിധി-ഭയന്ന്‌-ബിജെപി;-ജമ്മു-കശ്മീർ-നിയമസഭലേക്ക്-അംഗങ്ങളെ-നാമനിർദ്ദേശം-ചെയ്യാൻ-ഗവർണർക്ക്‌-അധികാരം-നൽകി-കേന്ദ്രം
INDIA

ജനവിധി ഭയന്ന്‌ ബിജെപി; ജമ്മു കശ്മീർ നിയമസഭലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ ഗവർണർക്ക്‌ അധികാരം നൽകി കേന്ദ്രം

October 8, 2024
70
Next Post
മണാലിയിൽ-കുടുങ്ങിയ-ഹൗസ്-സർജൻമാർ-ഡൽഹിയിലേക്ക്-പുറപ്പെട്ടു

മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാർ ഡൽഹിയിലേക്ക് പുറപ്പെട്ടു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.