തിരുവനന്തപുരം> എസ് പി ഫോർട്ട്, നെയ്യാർ മെഡിസിറ്റി ആശുപത്രികളിലെ ഓർത്തോ പീഡിക് സർജൻ പേട്ട ഭഗത് സിംഗ് റോഡ് സഞ്ജീവനിയില്‍ ഡോ. പി എസ് സജീവ് (53) അന്തരിച്ചു. ഭാര്യ: ഡോ. മാലിനി (റേഡിയോളജിസ്റ്റ്, മെട്രോ സ്കാൻസ്). മക്കൾ: ഡോ. ശില്പ (ഹൗസ് സർജൻ, തിരുനെൽവേലി മെഡിക്കൽ കോളേജ്), സഞ്ജന (പതിനൊന്നാം ക്ലാസ് വിദ്യാർഥി, ആര്യ സെൻട്രൽ സ്കൂൾ).
എം ജി കോളജ് അധ്യാപകനായിരുന്ന പരേതനായ ഡോ. പി. പരമേശ്വരൻ പിള്ളയുടേയും കുഴിത്തുറ ദേവികുമാരി കോളജ് അധ്യാപികയായിരുന്ന സീതാദേവിയുടേയും മകനാണ്. സഹോദരൻ: ഡോ. സുധീർ (വെറ്റിനറി സർജൻ, കോട്ടയം) ഭാര്യാ സഹോദരൻ: ഡോ. മനോജ് (ന്യൂറോളജിസ്റ്റ്, ഗോകുലം മെഡിക്കൽ കോളേജ്, തിരുവനന്തപുരം).