ന്യൂഡൽഹി> സഞ്ജയ്കുമാർ മിശ്രയ്ക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഡയറക്ടർ സ്ഥാനത്ത് മൂന്നാമതും കാലാവധി നീട്ടിനൽകിയ കേന്ദ്രസർക്കാർ നടപടി സുപ്രീം കോടതി റദ്ദാക്കി. മൂന്നാം തവണയും കാലാവധി നീട്ടിയത് നിയമവിരുദ്ധമാണെന്നും 15 ദിവസത്തിനകം പുതിയ ഇഡി ഡയറക്ടറെ നിയമിക്കാനും കോടതി നിർദേശം നൽകി. സഞ്ജയ്കുമാർ മിശ്രയ്ക്ക് ജൂലൈ 31 വരെ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.