കീവ്> സായുധകലാപശ്രമം പരാജയപ്പെട്ടശേഷം വാഗ്നർ മേധാവി യെവ്ഗേനി പ്രിഗോഷിൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. ജൂൺ 29നായിരുന്നു മൂന്നുമണിക്കൂർ നീണ്ട കൂടിക്കാഴ്ചയെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് സ്ഥിരീകരിച്ചു. പ്രിഗോഷിൻ സേനയിലെ ഉന്നത കമാൻഡർമാരും സന്നിഹിതരായിരുന്നു. ഉക്രയ്നിലെ യുദ്ധമേഖലയി_ലെ പ്രിഗോഷിൻ സൈന്യത്തിന്റെ പ്രവർത്തനം, ജൂൺ 24ന് അവർ മോസ്കോയിലേക്ക് നടത്തിയ മാർച്ച് എന്നിവയെപ്പറ്റിയുള്ള തന്റെ നിരീക്ഷണങ്ങൾ പുടിൻ പങ്കുവച്ചു. വാഗ്നർ സംഘത്തിന്റെ വിശദീകരണവും കേട്ടു. ഉക്രയ്നിൽ തുടർന്നും റഷ്യക്കായി പൊരുതാൻ വാഗ്നർ സംഘം സന്നദ്ധത അറിയിച്ചതായും പെസ്കോവ് പറഞ്ഞു.