കൊടുവള്ളി> 38.5 ലക്ഷം രൂപയുടെ കുഴൽപണവുമായി രണ്ട് പേർ കൊടുവള്ളി പൊലീസ് പിടിയിൽ. തലപ്പെരുമണ്ണ തടായിൽ ഇഷാം (36), ആലപ്പുറായിയിൽ അബ്ദുൽ ലത്തീഫ് (ദിലീപ് 43) എന്നിവരെയാണ് കൊടുവള്ളി ഇൻസ്പെക്ടർ കെ പ്രജീഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഞായറാഴ്ച്ച രാവിലെ പത്ത് മണിയോടെ കൊടുവള്ളി സർവ്വീസ് സഹകരണ ബാങ്കിന് സമീപത്ത് നിന്നും 23.5 ലക്ഷം രൂപയുമായി ഇഷാമിനെ പിടികൂടുന്നത്.
ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലത്തീഫിനെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് ലത്തീഫിന്റെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് ഇവിടെ നിന്നും 15 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടുന്നത്. എസ്ഐമാരായ സജു, ബേബി മാത്യു, സിപി ശ്രീജിത്ത് തുടങ്ങിയവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.