ബീജിങ്
ചൈനയിൽ ജൂണിൽ 239 പേർ കോവിഡ് ബാധിച്ച് മരിച്ചു. ചൈനീസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റേതാണ് റിപ്പോർട്ട്. മേയിൽ 164 പേരാണ് മരിച്ചത്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കോവിഡ് മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല.
വുഹാനിൽ ആദ്യമായി കോവിഡ് സ്ഥിരീകരിച്ചതുമുതൽ കടുത്ത നിയന്ത്രണ നടപടികളാണ് ചൈന സ്വീകരിക്കുന്നത്. 2022 ഡിസംബറിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ വീണ്ടും തീവ്രവ്യാപനം ഉണ്ടായി. 60,000 പേർ മരിച്ചു. ഈ വർഷം ജനുവരി–- ഫെബ്രുവരി മാസങ്ങളിലായിരുന്നു ഏറ്റവും കൂടുതൽ മരണം–- 4273. ഇതുവരെ ആകെ 1,21,490 പേർ കോവിഡിന് ഇരയായെന്നാണ് ഔദ്യോഗിക കണക്ക്.