ലണ്ടൻ
വിംബിൾഡൺ ടെന്നീസിൽ മഴ തുടരുന്നു. മൂന്നാംദിനവും കളി തുടങ്ങാൻ വൈകി. വനിതാ സിംഗിൾസിൽ എട്ടാംസീഡ് ഗ്രീസിന്റെ മരിയ സക്കാരി ആദ്യ റൗണ്ടിൽ പുറത്തായി. ഉക്രയ്ൻ താരം മാർത കോസ്ത്യുക് ഒന്നിനെതിരെ രണ്ട് സെറ്റിന് ജയിച്ചു. ആദ്യ സെറ്റ് 6–-0ന് സ്വന്തമാക്കിയ സക്കാരി രണ്ടാം സെറ്റ് 5–-7ന് വഴങ്ങി. അവസാന സെറ്റിൽ നിർണായക ലീഡ് നേടിയ മാർത 6–-2ന് സെറ്റും കളിയും സ്വന്തമാക്കി.
ഒന്നാം റാങ്കുകാരി ഇഗ ഷ്വാടെക് മൂന്നാം റൗണ്ടിലേക്ക് മുന്നേറി. സ്പാനിഷ് താരം സാറ സോറിബസിനെ 6–-2, 6–-0ന് കീഴടക്കി. രണ്ടാംസീഡ് അറീന സബലേങ്ക ഹംഗറിയുടെ ഉദ്വാർദിയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ചു (6–-3, 6–-1). പുരുഷവിഭാഗത്തിൽ ഡാനിൽ മെദ്വദേവ് ആദ്യ റൗണ്ട് ജയിച്ചു.