കോഴിക്കോട്> ഏക സിവിൽ കോഡിനെതിരെ പ്രചരണത്തിനുള്ള കെപിസിസി തീരുമാനം തീവ്രവാദികളുടെ വോട്ട് സമാഹരിക്കാനുള്ള നീക്കമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ പറഞ്ഞു. പൊതു സിവിൽ കോഡിൽ കെപിസിസി നിലപാടാണോ എഐസിസിക്കുമെന്ന് മല്ലികാർജുന ഖാർഗെ വ്യക്തമാക്കണം. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാട് സ്ത്രീവിരുദ്ധമാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.